2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഡിലീറ്റ്

ബ്ലൂടൂത്ത്‌ വഴി,
ഞാന്‍ അവളുടെ ഉള്ളില്‍ അള്ളിപിടിച്ചു‌ ..
പിന്നീട്മള്‍ട്ടിമീഡിയയില്‍,
ഞാനുംഅവളുംബ്രോട്കാസ്റ്റ്‌ചെയ്യപ്പെട്ടു...
 ഇടയില്‍ഒരുപാടുഎസ്എംഎസുകള്‍,                           
ഞങ്ങള്‍  ഡിലീറ്റ് ചെയ്തിരുന്നു ........

2009, ഒക്‌ടോബർ 27, ചൊവ്വാഴ്ച

രാമവര്‍മ്കും ധീര രക്തസക്ഷികള്‍കും എന്‍റെ ആദരാഞ്ജലികള്‍

ഇന്ന് ഒക്ടോബര്‍ 27  വയലാര്‍ രാമവര്‍മ  നമ്മെ വിട്ട് പിരിഞ്ഞിട്ട് 34 വര്ഷം ( വയലാര്‍ സമരത്തിന്‍റെ 63 ആം വാര്‍ഷികം)

വയലാര്‍ രാമവര്‍മ്മ (March 28, 1928 - October 27, 1975),

ജനപ്രീതിയും സിദ്ധിയും കൊണ്ട്‌ അനുഗ്രഹീതനായ മലയാള കവിയാണ്‌ വയലാര്‍ രാമവര്‍മ്മ. വയലാര്‍ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ചു മാസം 15നു ജനിച്ചു. ചെറുപ്പകാലം മുതല്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരന്‍ ആയി അറിയപ്പെട്ടു. സര്‍ഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദു:ഖവും ഒപ്പിയെടുത്ത 2000-ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1974-ല്‍ രാഷ്ട്രപതിയുടെ സുവര്‍ണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബര്‍ 27-നു‍ വയലാര്‍ അന്തരിച്ചു.പ്രശസ്തമായ വയലാര്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണു.

 
പുന്നപ്ര-വയലാര്‍ സമരം


ജന്മിമാര്‍ക്ക് എതിരേ (പ്രധാനമായും നായന്മാരും ക്രിസ്ത്യാനികളും ആയിരുന്നു ആലപ്പുഴയിലെ ജന്മിമാര്‍) കര്‍ഷക കുടിയാന്മാര്‍ നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാര്‍ സമരങ്ങള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുടക്കീഴില്‍ നടന്ന ഈ സമരങ്ങള്‍ ഒടുവില്‍ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി തര്‍ക്കങ്ങള്‍ക്കു ശേഷം 1990-കളില്‍ ഭാരതസര്‍ക്കാര്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു


 കര്‍ഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, ആര്‍. സുഗതന്‍ തുടങ്ങിയവരുടെ കീഴില്‍ ശക്തിപ്പെട്ടു. ഇതിനെതിരായി ദിവാന്‍ സര്‍. സി.പി. ഭീകരഭരണം അഴിച്ചുവിട്ടു. ആലപ്പുഴയിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടനകളും നിരോധിക്കപ്പെട്ടു. തൊഴിലാളികളുടെ ജാഥയ്ക്കുനേരെ ദിവാന്റെ സൈന്യം വെടിയുതിര്‍ത്തു. ഈ വെടിവെപ്പിലും ഇതിനെതിരായി സായുധ പോലീസ് കാമ്പുകള്‍ക്കുനേരെ കര്‍ഷകര്‍ നടത്തിയ പ്രത്യാക്രമണങ്ങളിലും 200-ഓളം പേര്‍ കൊല്ലപ്പെട്ടു. പുന്നപ്രയില്‍ നടന്ന ഈ ആക്രമണങ്ങള്‍ 1946 ഒക്ടോബര്‍ 24-നു ആയിരുന്നുവയലാര്‍ സമരം
ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ത്തലയ്ക്ക് അടുത്തുള്ള വയലാര്‍ ഗ്രാമത്തിലേക്ക് പിന്‍‌വാങ്ങി. ഒരു തുരുത്തായ ഈ ഗ്രാമം ഒളിവില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു അനുയോജ്യമായിരുന്നു. സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ പുനഃസംഘടിതരാവുന്നതു മണത്തറിഞ്ഞ ദിവാന്‍ ചേര്‍ത്തലയിലും ആലപ്പുഴയിലും സൈനീകഭരണം പ്രഖ്യാപിച്ചു.
1946 ഒക്ടോബര്‍ 27-നു നൂറുകണക്കിനു തൊഴിലാളികള്‍ സായുധസമരം എന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിച്ച് ദിവാന്റെ തോക്കേന്തിയ സൈന്യത്തിനുനേരെ വാരിക്കുന്തങ്ങളേന്തി പാഞ്ഞുചെന്നു. മുളകൊണ്ടും അടയ്ക്കാമരം കൊണ്ടും ഉണ്ടാക്കിയ കൂര്‍പ്പിച്ച കുന്തങ്ങള്‍, കല്ലുകള്‍ തുടങ്ങിയവ ആയിരുന്നു തൊഴിലാളികളുടെ ആയുധങ്ങള്‍. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ നൂറുകണക്കിനു തൊഴിലാളികള്‍ കൊല്ലപ്പെട്ടു.


അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമരത്തില്‍ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഔദ്യോഗിക കണക്കെടുപ്പുകള്‍ നടന്നിട്ടില്ല.


ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തില്‍ "പുന്നപ്ര-വയലാര്‍ സമരം ബ്രിട്ടീഷ് സര്‍ക്കാരിനും ജന്മിത്തത്തിനും എതിരേ നടന്ന തൊഴിലാളി സമരമായിരുന്നു. ഭൂമി പുനര്‍വിതരണം പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാതലായിരുന്നത് കാര്‍ഷിക വിപ്ലവത്തില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പുന്നപ്ര വയലാര്‍ സമരം  തെളിയിക്കുന്നു."
 
ധീര സ്മരണയ്ക്ക് മുന്‍പില്‍ എന്‍റെ ആദരാഞ്ജലികള്‍

2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

തിരുച്ചിറപ്പള്ളിയിലെ ..ചില മരണങ്ങള്‍.

വൈകുന്നേരം ഞാനും സുഹ്ര്‍ത്തും കൂടെ ,
ശവമന്ജവുമ്    പേറി നടന്നകന്നു.. ..
വഴി വക്കില്‍ വെച്ച് ഞങ്ങള്‍ ചായ കുടിച്ചു ..
സിഗരറ്റ്‌ വലിച്ചു..
നേരം ഇരുട്ടി.
പിന്നീട് യാത്ര തുടര്‍ന്നുവോ ?
മറ്റൊരു നാള്‍ ഒരു ശവം,
 ഒരു   ചെറ്റ കുടില്‍           
 കൂടെ ഒരു ശവ ബന്ധു  മാത്രം
 ഞാന്‍ വേഗം നടന്നു...
റെയില്‍വേ ജംഗ്ഷനില്‍ നിന്ന്
 ഒരുപാടു ചൂളം വിളി കേട്ടു..      
 വണ്ടി നമ്പര്‍ 63... മയിലാട്ദുരൈ   എക്സ്പ്രസ്സില്‍  ,
 ലോക്കല്‍ ക്ലാസ്സില്‍   ,ഒരാള്‍ ശാന്തമായി   ഉറങ്ങുന്നു !.
ഒരുപാടുപേര്‍ ബഹളം കൂട്ടുന്നു
തിരക്ക്‌ കൂടുന്നുണ്ടയിരുന്നു‌.. ...
അമ്മ പറഞ്ഞു,
"അപ്പാ തുങ്ങ്യിട്ടിരിക്ക്.. 
എയന്ദിരിക്ക മുടിയാദെ ...
സത്ത് പോയിരിച്ച്.."
Trichy  Junction Railway Station

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പറയാത്തത്‌
സമയം ഇരുട്ടി...
പക്ഷെ മനസ്സിനുള്ളില്‍ ഒരേ  വെളിച്ചം.
വീണ്ടു വിചാരത്തില്‍ സംഭവിച്ചത്‌ ആണോ ?
ചോദ്യങ്ങള്‍ ചോദിച്ചു  കൊണ്ടേ  ഇരുന്നു ?
നടപടികള്‍ ബോധിച്ച്ല്ലങ്കില്‍  ക്ഷമിക്കുക ..
ഞാന്‍ എന്തും പറയും.. ?
അകലെ പോയ്മറഞ്ഞ  ജന്മങ്ങളുടെ  ആള്‍ പെരുമയെ പറ്റി,
അടുത്ത് വന്ന മനുഷ്യരുടെ അല്പത്തത്തെ   പറ്റി ,
പക്ഷെ ഒന്ന് ഞാന്‍ പറയില്ല ?
എന്‍റെ അഴിച്ചിട്ട പട്ടിയെ പറ്റി ....

നാവ് വഴങ്ങാന്‍ ഉപ്പ പഠിപ്പിച്ചത്

അക്കരെ മലേല്‍  അറേല്‍   ഉറില്‍  , ഉരുള്യില്‍  ഒരുകിയ ഒരു  ഉരിയ   എണ്ണ .....

എന്‍റെ വീടും പരിസരവുംഎന്‍റെ വീടും പരിസരവും ഒരു  മഴ കാലത്ത്‌.....
പ്രണയ മഴ
മഴ ,എന്‍റെ പ്രണയിനിയെ തൊട്ടുണര്‍ത്തി.
കാര്‍മേഘം മുടി അഴിച്ചിട്ടപ്പോള്‍,
അവളും ഞാനും വരിപുണര്‍ന്നു.
വയല്‍ അറ്റത്തെ നെല്‍കതിര്‍ നെടുവീര്‍പെട്ടു.
വയല്‍ ചാലില്‍ അവള്‍ കല്ലുകള്‍ എറിഞ്ഞു.
ഓരം ചാരി നിന്ന കൊറ്റി എങ്ങോ പറന്നു.
അവളും ഞാനും മഴ നനഞ്ഞു.
മഴ പെയ്തു തീരതെ,
മാറോട്‌ അണയാതെ പിണങ്ങി നിന്നു .
നിലാവുള്ള രാത്രയില്‍ മഴ പെയ്യുമെന്ന് ആശിച്ച്,
അവള്‍ നിദ്ര വെടിഞ്ഞു .
വള്ളിയിന്‍മേല്‍ തങ്ങി നിന്ന മഴ തുള്ളി ,
എന്‍റെ മേല്‍ പതിച്ചു.
പിന്നെ വെയില്‍ അണഞ്ഞപ്പോള്‍ ,
അവള്‍ ഉറങ്ങുകയായിരുന്നു.