
പ്രണയ മഴ
മഴ ,എന്‍റെ പ്രണയിനിയെ തൊട്ടുണര്‍ത്തി.
കാര്‍മേഘം മുടി അഴിച്ചിട്ടപ്പോള്‍,
അവളും ഞാനും വരിപുണര്‍ന്നു.
വയല്‍ അറ്റത്തെ നെല്‍കതിര്‍ നെടുവീര്‍പെട്ടു.
വയല്‍ ചാലില്‍ അവള്‍ കല്ലുകള്‍ എറിഞ്ഞു.
ഓരം ചാരി നിന്ന കൊറ്റി എങ്ങോ പറന്നു.
അവളും ഞാനും മഴ നനഞ്ഞു.
മഴ പെയ്തു തീരതെ,
മാറോട് അണയാതെ പിണങ്ങി നിന്നു .
നിലാവുള്ള രാത്രയില്‍ മഴ പെയ്യുമെന്ന് ആശിച്ച്,
അവള്‍ നിദ്ര വെടിഞ്ഞു .
വള്ളിയിന്‍മേല്‍ തങ്ങി നിന്ന മഴ തുള്ളി ,
എന്‍റെ മേല്‍ പതിച്ചു.
പിന്നെ വെയില്‍ അണഞ്ഞപ്പോള്‍ ,
അവള്‍ ഉറങ്ങുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ