ഇന്ന് ഒക്ടോബര്‍ 27 വയലാര്‍ രാമവര്‍മ നമ്മെ വിട്ട് പിരിഞ്ഞിട്ട് 34 വര്ഷം ( വയലാര്‍ സമരത്തിന്‍റെ 63 ആം വാര്‍ഷികം)
വയലാര്‍ രാമവര്‍മ്മ (March 28, 1928 - October 27, 1975),

പുന്നപ്ര-വയലാര്‍ സമരം

കര്‍ഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, ആര്‍. സുഗതന്‍ തുടങ്ങിയവരുടെ കീഴില്‍ ശക്തിപ്പെട്ടു. ഇതിനെതിരായി ദിവാന്‍ സര്‍. സി.പി. ഭീകരഭരണം അഴിച്ചുവിട്ടു. ആലപ്പുഴയിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടനകളും നിരോധിക്കപ്പെട്ടു. തൊഴിലാളികളുടെ ജാഥയ്ക്കുനേരെ ദിവാന്റെ സൈന്യം വെടിയുതിര്‍ത്തു. ഈ വെടിവെപ്പിലും ഇതിനെതിരായി സായുധ പോലീസ് കാമ്പുകള്‍ക്കുനേരെ കര്‍ഷകര്‍ നടത്തിയ പ്രത്യാക്രമണങ്ങളിലും 200-ഓളം പേര്‍ കൊല്ലപ്പെട്ടു. പുന്നപ്രയില്‍ നടന്ന ഈ ആക്രമണങ്ങള്‍ 1946 ഒക്ടോബര്‍ 24-നു ആയിരുന്നു
വയലാര്‍ സമരം
ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ത്തലയ്ക്ക് അടുത്തുള്ള വയലാര്‍ ഗ്രാമത്തിലേക്ക് പിന്‍വാങ്ങി. ഒരു തുരുത്തായ ഈ ഗ്രാമം ഒളിവില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു അനുയോജ്യമായിരുന്നു. സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ പുനഃസംഘടിതരാവുന്നതു മണത്തറിഞ്ഞ ദിവാന്‍ ചേര്‍ത്തലയിലും ആലപ്പുഴയിലും സൈനീകഭരണം പ്രഖ്യാപിച്ചു.
ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ത്തലയ്ക്ക് അടുത്തുള്ള വയലാര്‍ ഗ്രാമത്തിലേക്ക് പിന്‍വാങ്ങി. ഒരു തുരുത്തായ ഈ ഗ്രാമം ഒളിവില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു അനുയോജ്യമായിരുന്നു. സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ പുനഃസംഘടിതരാവുന്നതു മണത്തറിഞ്ഞ ദിവാന്‍ ചേര്‍ത്തലയിലും ആലപ്പുഴയിലും സൈനീകഭരണം പ്രഖ്യാപിച്ചു.
1946 ഒക്ടോബര്‍ 27-നു നൂറുകണക്കിനു തൊഴിലാളികള്‍ സായുധസമരം എന്ന കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിച്ച് ദിവാന്റെ തോക്കേന്തിയ സൈന്യത്തിനുനേരെ വാരിക്കുന്തങ്ങളേന്തി പാഞ്ഞുചെന്നു. മുളകൊണ്ടും അടയ്ക്കാമരം കൊണ്ടും ഉണ്ടാക്കിയ കൂര്‍പ്പിച്ച കുന്തങ്ങള്‍, കല്ലുകള്‍ തുടങ്ങിയവ ആയിരുന്നു തൊഴിലാളികളുടെ ആയുധങ്ങള്‍. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ നൂറുകണക്കിനു തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമരത്തില്‍ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഔദ്യോഗിക കണക്കെടുപ്പുകള്‍ നടന്നിട്ടില്ല.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തില്‍ "പുന്നപ്ര-വയലാര്‍ സമരം ബ്രിട്ടീഷ് സര്‍ക്കാരിനും ജന്മിത്തത്തിനും എതിരേ നടന്ന തൊഴിലാളി സമരമായിരുന്നു. ഭൂമി പുനര്‍വിതരണം പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാതലായിരുന്നത് കാര്‍ഷിക വിപ്ലവത്തില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പുന്നപ്ര വയലാര്‍ സമരം തെളിയിക്കുന്നു."
ധീര സ്മരണയ്ക്ക് മുന്‍പില്‍ എന്‍റെ ആദരാഞ്ജലികള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ